കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ആബൂന്‍ മോര്‍ ബാസേലിയോസ് യല്‍ദോ മഫ്രിയാനോയെക്കുറിച്ച്

കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ആബൂന്‍ മോര്‍ ബാസേലിയോസ് യല്‍ദോ മഫ്രിയാനോയെക്കുറിച്ച് .. :- ഇറാഖിലെ മൂസലിനു സമീപമുള്ള കൂദെദ് എന്ന ചെറിയ ഗ്രാമത്തില്‍ മഫ്രിയാനോ മോര്‍ യല്‍ദോ ജനിച്ചു.വളരെ ചെറുപ്രായത്തില്‍ തന്നെ മോര്‍ ബഹനാന്‍ ദയറായില്‍ ചേര്‍ന്ന് സന്യാസ ജീവിതം ആരംഭിച്ച അദ്ദേഹം 1678 ല്‍ അന്നത്തെ അന്ത്യോക്യ പാത്രിയാര്‍ക്കീസ് ആയിരുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്ദുല്‍ മിശിഹ പ്രഥമന്‍ ബാവായാല്‍ കാതോലിക്ക (മഫ്രിയാനോ) ആയി സ്ഥാനാരോഹിതനായി. മലങ്കര (ഭാരതം) യിലെ മാര്‍ തോമ രണ്ടാമന്‍റെ അപേക്ഷ പ്രകാരം അന്നത്തെ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തിരുമനസ്സ് വിശുദ്ധനെ തന്‍റെ 92 - മത്തെ വയസ്സില്‍ 1685 ല്‍ ഭാരതത്തിലേക്ക് അയച്ചു.മലങ്കര മക്കള്‍ക്ക്‌ വേണ്ടിയുള്ള വിശുദ്ധന്‍റെ സഹനം അവിടെ തുടങ്ങുകയായി. ഭാരത യാത്രയില്‍ രണ്ടു ദയറാ പട്ടക്കാരും ഒരു എപ്പിസ്കോപ്പയും വിശുദ്ധനെ അനുഗമിച്ചു.എന്നാല്‍ അവരില്‍ മൂന്നു പേര്‍ മാത്രമേ ഭാരതത്തില്‍ എത്തിയതായി ചരിത്രം പറയുന്നുള്ളൂ.മലങ്കരയില്‍ കോതമംഗലത്ത് എത്തിയ വിശുധനെയും പട്ടക്കാരെയും ആടുമേയിച്ചുകൊണ്ടിരുന്ന ചക്കാലക്കല്‍ തറവാട്ടിലെ ഒരു ഹിന്ദു നായര്‍ യുവാവ് ദേവാലയത്തിലേക്ക് വഴികാട്ടി.യാത്രാ മദ്ധ്യേ വിശുദ്ധന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ചരിതം സാക്ഷ്യപ്പെടുത്തുന്നു.കോതമംഗലത്ത് മാര്‍ത്തോമ ചെറിയ പള്ളിയില്‍ എത്തി ഏതാനും ദിവസങ്ങള്‍ മാത്രം ജീവിച്ചിരുന്ന ബാവ 1685 മലയാള മാസം കന്നി 19 നു കാലം ചെയ്തു.പിറ്റേ ദിവസം തന്നെ പള്ളിയില്‍ കബറടക്കപ്പെടുകയും ചെയ്തു.
മലങ്കരയില്‍ എത്തി ഏതാനും ദിവസങ്ങള്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും ദൈവത്തിന്‍റെ അളവറ്റ കരുണയാല്‍ വിശുദ്ധന്‍റെ നാമം എങ്ങും പരന്നു. പരിശുദ്ധനായ കോതമംഗലം ബാവായുടെ മധ്യസ്ഥത ആയിരങ്ങള്‍ക്ക് ആലംബമായി.മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആ പോന്നു നാമം എഴുതപ്പെട്ടു. "എന്‍റെ ബാവായെ" എന്ന് ഈറനണിഞ്ഞ കണ്ണുകളോടെയും,വിറയാര്‍ന്ന ചുണ്ടുകളോടെയും വിളിച്ചുകൊണ്ട് കോതമംഗലം പള്ളിയുടെ നടകള്‍ കയറുന്ന ലക്ഷങ്ങള്‍ക്ക് വേണ്ടി വിശുദ്ധന്‍ ഇന്നും ദൈവ സന്നിധിയില്‍ അപേക്ഷിച്ചുകൊണ്ടിരിക്കുന്നു.ലക്ഷക്കണക്കിന് ആളുകള്‍ ബാവയുടെ നാമത്തില്‍ വിളിക്കപ്പെടുന്നു.
എല്‍ദോസ്/ബേസില്‍ എന്നീ അനുഗ്രഹീത നാമധേയങ്ങള്‍. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ തന്‍റെ 20 .10 .1987 ലെ E /265 /87 കല്പന പ്രകാരം യല്‍ദോ മോര്‍ ബാസേലിയോസ് മഫ്രിയാനോയെ പരിശുദ്ധന്‍ ആയി പ്രഖ്യാപിച്ചു. സഭയും മക്കളും ഒരുപാട് സ്നേഹത്തോടെ വിശുദ്ധനെ വീണ്ടും ഓര്‍ക്കുന്നു.2017 ഒക്ടോബര്‍ 2 ,3 ( മലയാള മാസം കന്നി 19 ,20 ) തിയതികളില്‍ കോതമംഗലം മാര്‍തോമ്മ ചെറിയ പള്ളിയില്‍ വിശുദ്ധന്‍റെ 332 മത് ഓര്‍മ്മ കൊണ്ടാടുന്നു.ജാതിമത ഭേദമെന്യേ ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ വരും ദിവസങ്ങളില്‍ കാല്‍നടയായും അല്ലാതെയും കോതമംഗലത്തെക്ക് ഒഴുകിയെത്തും .തീര്‍ഥാടകരെ സ്വീകരിക്കാന്‍ കോതമംഗലം ഒരുങ്ങി കഴിഞ്ഞു.
ഏവര്‍ക്കും സ്വാഗതം ... നീതിമാന്‍റെ ഓര്‍മ്മ വാഴ്വിന്നായി തീരട്ടെ !!!

About St. Yeldho

Maphryono Mor Baselios Yeldho was born in a village called kooded (now known as Karakosh) near Mosul in Iraq where Morthsmooni and her 7 children suffered martyrdom. At a very young age he joined the Mor Bahnan Monastery and become a monk. In 1678 he was consecrated Maphryono (Catholicos) by the Patriarch of Antioch Moran Mor Ignatius Abdul Masih I. In 1685 at the age of 92, the holy father started the difficult mission to India at the request of Mor Thoma II of Malankara who informed the Patriarchate about the unpleasant situation of the Church here.

The saintly Maphryono was accompanied by his brother, two monks and an Episcopo , but only three of them is believed to have reached Malankara. The saint expired on Saturday afternoon on 'Kanni 19' (Malayalam Calendar), 1685 and was entombed on the very next day in the sanctuary of Mar Thoma Cheriapally, Kothamangalam. Though the holy father had lived in this land for only a few days, his name has spread far and wide leaving a lasting mark in the history of Malankara Syrian Church. The mission undertaken by the saint was fulfilled to a large extent by his faithful associate, Metropolitan Mor Ivanios Hidayatullah (entombed at Mulanthuruthy Marthoman Church).

Kanni 20 Perunnal

The people of Kothamangalam celebrate the Cheriyapally festival on October 2 and 3 with piety and festivity. In remembrance to the instance of guiding Mor Yeldho Bava to this church by a Nair (Hindu) Youth, his successors are still given the privilege to hold the traditional lamp of the church and lead the 'Rassa' (Church procession) to the church on the festival day of the saint. Bava is the Patron Saint of Kothamangalam and Mar Thoma Cheriyapally is the source of eternal light of this place. The people of this land share everything with the church. During the festival, devotees offer to their Church the fruits of their labour as well as a share of the money that they earn. They believe all their gains are due to the blessings of Bava and they faithfully offer to Bava a share of the fruits of their hard work.
The Kanni 20 Perunnal is an auspicious time to pay homage to Bava It is a popular feast and hence the best time to be here is early October when the Festival is held to commemorate Bava. This brings devotees from near and far for a great religious and cultural meet. It also provides a social occasion to invite close families and friends to share moments of joy and love. The State Government also have been cooperative always by extending to the church help in managing travel facilities, security arrangements and by declaring a local holiday during the festival.

People come to this Church all throughout the year. Devotees are well taken care of by the Church Managing committee. Free food and accommodation are provided to the devotees. The pleasure and pain are shared by every home here and Bava of Cheriyapally. This makes the place a hallowed ground of holiness for devotees and pilgrims.